അത്തരത്തില്‍ ദുരിതം പേറി ഇല്ലാതായ ആയിരക്കണക്കിന് സ്ത്രീകളുടെ ഓര്‍മ നില നിര്‍ത്താനും ആദരവ് അര്‍പ്പിക്കാനുമാണ് സമാധാന പ്രതിമ സ്ഥാപിച്ചത്. പ്രതിമയെ ചുംബിച്ചു കൊണ്ടുള്ള സോമാലിയുടെ വീഡിയോ നിരവധി കൊറിയയ്ക്കാരെ പ്രകോപിപ്പിച്ചു. പ്രതിമയ്ക്കു മുന്നില്‍ നിന്ന് മോശം രീതിയില്‍ നൃത്തം ചെയ്യുന്നതും വീഡിയിയോലുണ്ടായിരുന്നു.ആഗോളതലത്തില്‍ തന്നെ പ്രതിഷേധങ്ങള്‍ ഉണ്ടായി. ഇതോടെ ഏറ്റവും കുറഞ്ഞത് 10 വര്‍ഷം ജയില്‍ ശിക്ഷ ലഭിക്കാവുന്ന കുറ്റം ചുമത്തി സോമാലിയെ അറസ്ററ് ചെയ്തു.
അന്വേഷണം തുടരുകയാണ്. അന്വേഷണം തീരും വരെ രാജ്യം വിടുന്നതില്‍ നിന്ന് സോമാലിയെ തടഞ്ഞിട്ടുണ്ട്. ജപ്പാനിലും ജറൂസലമിലും സമാനമായ പ്രവൃത്തികള്‍ മൂലം സോമാലിയെ വിലക്കിയിട്ടുണ്ട്. ട്വിച്ച്, കിക്ക് എന്നിങ്ങനെയുള്ള വിവിധ സാമൂഹ്യ മാധ്യമങ്ങളിലും സോമാലിക്ക് നിരോധനമുണ്ട്. ദക്ഷിണ കൊറിയയിലെ സംഭവത്തിന്‍റെ പേരില്‍ സോമാലി പൊതു ജനങ്ങളോട് മാപ്പ് പറഞ്ഞിട്ടുണ്ട്. പക്ഷേ അതൊന്നും ശിക്ഷയില്‍ നിന്ന് അയാളെ രക്ഷപ്പെടുത്താന്‍ ഉതകില്ലെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.

Comments: